Prathyasha Prayer Tower

Close Icon

അനുഗ്രെഹത്തിൻ വഴികൾ

ലോകത്തിൽ അനുഗ്രെഹം അഗ്രെഹിക്കാത്തവർ ഉണ്ടാകില്ല ആത്മീകൻ ആയാലും ഭൗതികൻ ആയാലും അനുഗ്രെഹത്തിനായുള്ള ദാഹം ഓരോ വ്യക്തിയിലും ഉണ്ട് .അനുഗ്രെഹത്തെ നമുക്ക് ഒരുവനിൽ ഉണ്ടാകുന്ന നന്മ അഥവ വിശാലത എന്നു വിളിക്കാം. അനുഗ്രെഹം ആഗ്രെഹിക്കുന്നവൻ തൻറെ വഴികളെ തിരിച്ചറിയണം അതു തിരിച്ചറിയുവാൻ കഴിയാതെ വരുമ്പോൾ മുന്നോട്ടു ള്ള യാത്രകൾ ചതിപ്പുകളായ് ചതി കുഴികളായ് മാറുന്നു. തൻറെ ബുദ്ധി കൗഷലം ശക്തി തുടങ്ങിയ വഴികളി ലുടെ ഇവർ തുറക്കുന്ന വാതിലുകൾ തൻറെ കുടുക്കുകാളായ് തീരുന്നു. ഇല കൊഴിഞ്ഞ വ്രക്ഷം പോലെ ഇവർ നിരാശ രായ് തിരുന്നു …

പരാജയങ്ങളെ തിരിച്ചറിഞ്ഞു അനുഗ്രഹത്തിൻ ഉറവ ആയ ദൈവസന്നിധിയിൽ കണ്ണുകൾ ഉയർത്തുന്ന മനുഷ്യൻ ഭാഗ്യവാൻ മരച്ചില്ലകളിൽ  പുതുനാബുകൾ കിളിർക്കും പോലെ അവൻറെ ജിവിതത്തിൽ  ചില മാറ്റങ്ങൾ വെളിപ്പെടുന്നു ഉയര്ച്ചയിലെക്കുള്ള ചില വാതിലുകൾ തുറന്നു വരുന്നു ഇന്നലെ വരെ തളർന്നു പോയവൻ പുതു ശക്തി പ്രാപിച്ചു പുതു ചലനം തുടരുന്നു അനുഗ്രഹിതനാകുന്നു .കൗഷലമൊ ബുദ്ധിയുടെ മിടുക്കോ ശക്തിയോ അല്ല അനുഗ്രഹത്തിൻ ഉറവിടം എന്ന് അവൻ തിരിച്ചറിയുന്നു. ആത്മ ശക്തിയാൽ അത്രേ അനുഗ്രെഹതിൻ പുതുമഴ   എന്ന പുതിയൊരു പാട്ട് അവൻറെ അധരങ്ങളിൽ വെളിപ്പെടുന്നു

തിരുവചനത്തിൽ  ഉപായ് എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നഒരു വ്യക്തിയെ  നമുക്ക് കാണുവാൻ സാധിക്കുന്നു.കൌഷലത്തിലും കരുത്തിലും മുന്നേറുന്ന യാക്കോബ. സഹൊദരെന്റെ അനുഗ്രെഹം തട്ടിയെടുത്തു ഹാരനിലെക്കുള്ള യാത്രയിൽ ലുസ് എന്ന പട്ടണത്തിൽ വെച്ച് സ്വപ്നത്തിൽ ദൈവം അവനു വെളിപ്പെട്ടു ,അനുഗ്രെഹതിൻ വാഗ്ദത്തങ്ങൾ അവനിൽ നിറച്ചു കൗഷലം കൈമുതലാക്കിയ  യാക്കോബ് തൻറെ തന്ത്രം അവിടെയും പ്രയോഗിച്ചു .” അവൻ പറഞ്ഞു ഞാൻ പോകുന്നിടത്ത് എന്നെ കാത്തു, എനിക്ക് ആവശ്യമായ ഭക്ഷണം വസ്‌ത്രം എന്നിവ നല്കി എൻറെ അപ്പൻറെ ഭവനത്തിൽ സുരക്ഷിതനായ്എന്നെ  മടക്കികൊണ്ടു വന്നാൽദൈവമേ നീ എൻറെ ദൈവം,നീ  എനിക്ക് നല്കുന്ന നന്മയുടെ 10 ശതാമാനം ഞാൻ ദൈവതിനു നല്കും

ഇരുപത്തൊന്നു (21)വർഷം യാക്കോബ് തൻറെകൗഷലങ്ങലിൽ ബുദ്ധിയിൽ ആശ്രയിച്ചു , ഫലമോ ….തിരുവചനം പറയുന്നു അവൻ ആരെ വിശ്വസിച്ചുവോ ആ വ്യക്തി യാക്കോബിനെ ചതിച്ചു….ഒരു പ്രവിശ്യമല്ല 10 പ്രാവിശ്യം… അമ്മാവനായ ലാബാൻഅദ്ധ്വാനം മുഴുവനും കവർന്നു യാക്കോബിൻറെസബാദ്യമോ വെറും വട്ട പുജ്യവും. തന്നെ തിരിച്ചറിഞ്ഞ യാക്കോബ് തൻറെ നിറുന്ന അവസ്ഥയ്ക്കു
പരിഹാരത്തിനായ് വള്ളിയും പുള്ളിയുമുള്ള വടിയുമായ് നുറുങ്ങിയ ഹ്രദയത്തൊടെ ആടുകൾക്ക് അരികിൽ ഇരിക്കുമ്പോൾ ദൈവത്തിൻ മഹത്വം യക്കൊബിലെക്കു ഇറങ്ങിവന്നു …….

അന്നു മുതൽ യാക്കോബിൽ പുതു ചലനങ്ങൾ കണ്ടു തുടങ്ങി സബാധ്യം വർദ്ധിച്ചു. അപ്പൻറെ ഭാവനത്തിലെക്കുള്ള മടക്ക യാത്രയിൽ ദൈവീക സാനിദ്ധ്യം പലവിധത്തിൽ അവനിൽ വെളിപ്പെടുവാൻ തുടങ്ങി ….അതിനൊക്കെയും ദൈവതിനു നന്ദി അർപ്പിച്ചു അവൻ മുന്നേറി ദൈവ സ്നേഹം ആവോളം രുചിച്ചരിഞ്ഞെങ്കിലും കൗഷലത്തിന്റെയും ബുദ്ധിയുടെയും പ്രമാണം പുർണമായും അവനിൽ നിന്നും വിട്ടു മാറിയില്ല തൻറെ അരികിലേക്ക് കടന്നു വരുന്ന സഹോദരനെ തനിക്കു അനുകുലമാക്കി മാറ്റുവാൻ ബുദ്ധിയുടെയും കൗഷലത്തിന്റെയും ആയുധം അവൻ വിണ്ടും തൊടുത്തു …..ഫലമോ മരണ ഭയത്താൽ അവൻ ആടി ഉലയുവാൻ തുടങ്ങി ….പരാജയം തിരിച്ചറിഞ്ഞു അനുഗ്രഹത്തിൻ ഉറവ മനസിലാക്കിയ യാക്കോബ് ഭാര്യമാരെയും സകലതും അക്കരെ കടത്തി ഇക്കരെ ദൈവകരങ്ങലിൽ പുർണമായ് തന്നെ സമർപ്പിച്ചു. അന്നുമുതൽ അവൻ പുതിയൊരു സ്രഷ്ടി അയിതിർന്നു. വചനം പറയുന്നു ദൈവത്തൊടും മനുഷ്യരൊടും മല്ലുപിടിച്ചു ജയിച്ച യിസ്രായേൽ ആയി അവൻ ഉയർന്നു.
അനുഗ്രഹം രുചിച്ചരിഞ്ഞവന്റെ അധരങ്ങളിൽ പുതിയൊരു പാട്ടു ഉണർന്നു ഞാൻ ദൈവത്തെ മുഖ മുകമായ് കണ്ടിട്ടും മരിച്ചില്ല …ശത്രുവായ സഹോധരാൻ മിത്രമായ്‌ തീർന്നു. വഴി യാത്രകളിൽ ദൈവതാൽ അവൻ അനുഗ്രഹിക്കപ്പെട്ടു …തലമുറകൾ അനുഗ്രെഹിക്കപ്പെട്ടു …..നല്ല വാർധക്യത്തിൽ സന്തോഷത്തോടെ യാക്കോബ് നിദ്രപ്രാപിച്ചു ……അനുഗ്രഹത്തിൻ വഴികൾ തിരിച്ചറിഞ്ഞ യാക്കോബും അവൻറെ തലമുറകളും അനുഗ്രെഹിതരായ് തീർന്നു
നമുക്കും ഉണരാം അനുഗ്രഹത്തിൻ വഴികൾ തിരിച്ചറിഞ്ഞു അനുഗ്ര്ഹിതരായ് തീരാം
bro.jp shj

Leave a Reply

Your email address will not be published. Required fields are marked *