ചരിത്രം മറക്കുന്നവർ
- 2014-02-14
- By John Peter
- Posted in Articles
നല്ലൊരു ഭാവി നമുക്കു ലാഭിക്ക ണം എങ്കിൽ നാം നമ്മെ തിരിച്ചറിയണം .തിരിച്ചറിയുക തിരിച്ചറിയുക എന്നാൽ ഇന്നു നാം ആയിരിക്കുന്ന അവസ്ഥ മാത്രമല്ല നാം കടന്നു വന്ന കാല്പാടുകളും അവയിൽ ഉൾപ്പെടുന്നു .കാൽപാടുകൾ പിന്നിട്ട വഴികൾ ആയതിനാൽ അവ ചരിത്രമായ് ദ്രശടാന്തമായ് നമുക്കു മുന്നിൽ കടന്നു വരുന്നു .
അപ്പോൾ നാം നമ്മെ അറിയുന്നു നമ്മുടെ യാത്രകൾ തിരിച്ചറിയുന്നു .നമ്മുടെ കഴിവുകളും കഴിവില്ലയ്മകളും ഒരുചിത്രത്തിൽ എന്ന പോലെ നമുക്കു മുന്നിൽ വെളിപ്പെടുന്നു .ശുഭകരമായ ഭാവിയിലേക്ക് കുതിക്കുവാൻ ഈ കാൽപാടുകൾ നമ്മെ പഠിപ്പിക്കുന്നു നമുക്ക് കരുത്തു ഏകുന്നു .ചരിത്രത്തിൽ നിന്നും പഠിക്കുവാൻ കഴിയാത്തവൻ കണ്ണടച്ചു ഇരുട്ടാക്കുന്നവന് തുല്ല്യം .തനിക്കു തന്നെ അവൻ നാശം വിതയ്ക്കുന്നു
ബെൽ ശ സ്സർ എന്ന ഒരു രാജാവിനെ കുറിച്ചു ബൈബി ളിൽ ദാനിയേലിന്റെ പുസ്തകത്തിൽ പ്രെതിപാതിക്കുന്നു ഒരിക്കൽ രാജാവ് തൻറെ ഭാര്യമാർക്കും കാമുകിമാർക്കും കൂട്ടുകർക്കും കേമമായ് ഒരു വിരുന്നു ഒരുക്കി. സല്ക്കരവേള യിൽ തൻ മഹത്വം കാണിക്കുവാൻ ഇസ്രയേൽ ദേവാലയത്തിൽ വെള്ളിയും പൊന്നും കൊണ്ടുള്ള പാത്രങ്ങളിൽ മദ്യം വിളബി വിരുന്നുകാരുടെ മുന്നിൽ തന്നെ തന്നെ ഉയർത്തി കല്ലും മണ്ണും കൊണ്ടു നിർമ്മിച്ച വിഗ്രഹങ്ങൾക്ക് മഹത്വവും കൊടുത്തു ഈ അവസരത്തിൽ രാജാവിനു അഭിമുഗമായ് ഒരു കൈപ്പത്തി ചുമരിൽ പ്രെത്യക്ഷമായ് ചില വരി കൾ എഴുതി ഇത് കണ്ട് രാജാവ് ഭയ ചകിതനായ് .ഭയം കാരണംരാജാവിനു ഇടുപ്പി ൻറെ ശക്തി ചോർന്നു പോയി .ആ രാജ്യത്തെ പണ്ഡിതന്മാരും ശ കുന വാദികളും ചുവരെഴുത്ത് വായിക്കുവാൻ ശ്രെമി ച്ചെങ്കിലും സാധിച്ചില്ല .വിരുന്നു ശാല നിലവിളി കൊണ്ടു നിറഞ്ഞു .രാജ്ഞി യുടെ നിർദേശ പ്രകാരം
ദാനിയേൽ എന്ന ദൈവപുരുഷൻ കൊട്ടാരത്തിൽ എത്തി .രാജാവിൻറെ അപ്പൻറെ കാലം മുതൽ ദേശത്തു ജീവിചിരുന്ന വ്യക്തി ആയുരുന്നു. ഈ ദൈവ പുരുഷൻ രാജാവിനോട് പരഞ്ഞതായ് തിരുവചനം ഇപ്രകാരം രേകപ്പെടുതുന്നു ,തിരുമേനിയുടെ അപ്പൻ ദൈവത്തെ മറന്നു അഹങ്കാരിയായ് മാറിയപ്പോൾ ഏഴു വർഷക്കാലം സകലവും നഷ്ട പ്പെട്ടു മ്രഗങ്ങ ളോട പർക്കേണ്ടി വന്നു, അത്യുന്നതനായ ദൈവം മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും തനിക്കു ബോധിച്ചവർക്കു കൊടുക്കുന്നു എന്ന സത്യം തിരിച്ചരിഞ്ഞപോൾ …തന്നെ താഴ്തിയപ്പോൾ അവൻറെ രാജത്വം അവനു മടക്കി കിട്ടി. ഈ ചരിത്രം അറിഞ്ഞിട്ടും അതു കാണുവാൻ കഴിയാതെ പോയതിനാൽ രാജാവേ നിൻറെ രാജത്വം നിന്നിൽ നിന്നും എടുത്തു ദൈവം മറ്റുള്ളവർക് കോടുക്കുംഇത് അത്ര ഈ ചുവരെഴുതിന്റെ കാതൽ ..
കാൽപാടുകൾ മറന്ന ബെൽ ശ സ്സർ അന്നു രാത്രിയിൽ തന്നെ മരിച്ചു .രാജ്യം മെദ്യ രാജാക്കന്മാർ പിടിച്ചെടുത്തു ചരിത്രം മറന്ന രാജാവ് തനിക്കും തൻറെ രാജ്യത്തിനും നാശം കൊയ്തു.
bro.jp shj