ജ്ഞാനം
- 2014-08-08
- By John Peter
- Posted in Thoughts
ജ്ഞാനം വിവേകം എന്നിവ ഒന്നിനോട് ഒന്ന് പൊരുത്തപ്പെട്ടിരിക്കുന്നു. തിരുവചനം പറയുന്നു ജ്ഞാനവും വിവേകവും നേടുന്ന മനുഷ്യൻഭാഗ്യവാൻ. വെള്ളികൊണ്ടു നേടുന്ന സബത്തിനെക്കാളും അതുമെന്മയുള്ളതും, മനോഹരവസതുക്കളെക്കാൾ അതുല്ല്യവും ആകുന്നു. ധനവും മാനവും തേടി അലയുന്ന മനുഷ്യൻ ഇതു മറക്കുന്നു. വക്രതയുടെയും കുറുക്കു വഴികളുടെയും കുരുക്കിൽ പെട്ട് അസമാധാനത്തിന്റെയും നാശത്തിന്റെയും ഇരകളായ് ഇവർ മാറുന്നു.ഇവർ മറന്നുപോകുന്ന ഒരു സത്യമുണ്ട്, വലം കൈയ്യിൽ ദീർഗായുസ്സും ഇടതു കൈയ്യിൽ ധനവും മാനവുംപേറിക്കൊണ്ടു വഴികളെ ഇബമുള്ളതും പാതകളിൽ സമാധാനവുംവിതറികൊണ്ട് മനവകുലത്ത്തിനു ജീവവ്രക്ഷമായ നിലകൊള്ളുന്നജ്ഞാനത്തെ………….
തിരുവചനം പറയുന്നു യെഹോവ ഭുമിയെ സ്ഥാപിച്ചത് ജ്ഞാനത്താൽ അത്രേ …ആകാശത്തെ ഉറപ്പിച്ചത് വിവേകത്താൽ അത്രേ
ഈ ജ്ഞാനത്തെ നമുക്കു പു ണ രാം….. സമാധാനത്തിൻ നിറവിൽ
ദീർഗായുസ്സിൽ ജീവിക്കാം ജീവവ്രക്ഷത്തിൻ അവകാശികൾ ആകാം …………