ദൈവത്തിനു മഹത്വം കോട് ഇന്നുകളെ മറക്കു നാളെകളിലെ നന്മയെ കാണു
- 2014-08-09
- By John Peter
- Posted in Articles
ഒരിക്കൽ ദാവിദു, തൻറെ ജിവൻ സംരക്ഷിക്കപ്പെടെ ണ്ടവരിൽ നിന്നും ജീവൻ അപഹരിക്കപ്പെടും എന്ന അവസ്ഥ സംജാത മായപ്പോൾ, ജീവ രക്ഷക്കായ് അവൻ ഓടുവാൻ തുടങ്ങി ….. ശത്രു രാജാവിൻറെ അരികിൽ അഭയം ലഭിക്കും എന്നു ചിന്തിച്ചു. എങ്കിലും, അവിടെയും മരണം തൻറെ മുന്നിൽ കടന്നു വരുന്നത് ദാവിദു കണ്ടു .ഭ്രാന്തനെപ്പോലെ അഭിനയിച്ചു അവിടന്നു രക്ഷ പ്രാപിച്ച്. അദ്ദുല്ലാ ഗുഹയിൽ അഭയംതേടി രാജകൊട്ടാരത്തിൽ കഴിഞ്ഞവൻ മാളങ്ങളിൽ അഭയം പ്രപിക്കുന്നവൻ ആയ് മാറി. ഞരുക്ക മുള്ളവർ മുടന്തർ ദെരിദ്രർ അവൻറെ കുട്ടുകാരായ്തിർന്നു.
സ്വന്തം മാതാപിതാക്കളെ പ്പോലും സംരക്ഷിക്കുവാൻ കഴിയാതെ മോവാബ് രാജാവിന്റെ അരികിൽ വേദനയോടു അവൻ പറഞ്ഞു ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്ന് അറിവോളം എൻറെ മാതാപിതാക്കൾ നിങ്ങളുടെ അടുക്കൽ വന്നു പാർക്കുവാൻ അനുവതിക്കേണമേ എന്ന് അഭ്യർഥിച്ചു .(1samul 22;3 )
ജിവിതത്തിൽ നിലയില്ലാ കയത്തിലുടെ കടന്നു പോകുമ്പോഴും ദൈവത്തിൽ അവൻ പ്രത്യാശവെച്ചു .ഇന്നുകളിലെ ദുഖങ്ങൾ മറന്നു ..നാളെകളെ പ്രത്യാശയോടെ നോക്കി കണ്ടു. ദൈവതിനു മഹത്വം കൊടുത്തു മുന്നോട്ടു കടന്നുവരുപോൾ യിസ്രായേലിന്റെ രാജാവായ് നല്ല വാർദ്ധക്യത്തിൽ തലമുറകളിലേക്ക് അധികാരം കൈമാറി കട്ടിലിൻറെ കാൽക്കൽ ഇരുന്നു ദൈവത്തിനു മഹത്വം കൊടു ത്തു
അവൻ പറഞ്ഞു ഇന്നു എൻറെ സിംഹാസനത്തിൽ എൻറെ സന്തതി ഇരിക്കുന്നത് എൻറെ കണ്ണു കൊണ്ടു കാണുവാൻ സംഗതി വരുത്തിയ യിസ്രായേലിൻ ദൈവമായ യെഹോവ വഴ്ത്ത്പ്പെടുമാറാകട്ടേ (1king 1;48 )
ആരെങ്കിലും ഞെരുക്കങ്ങളുടെ നിലയില്ലാ കയത്തിലുടെ കടന്നു പോകുന്നു എങ്കിൽ ….സ്നേഹിക്കെണ്ടവ്ർ ആശ്വാസം പകരെണ്ടാവ്ർ ശത്രു കളായ് തിർന്നു എങ്കിലും നി പതരെണ്ടാ…….ഇന്നു കളെ മറന്നു പ്രത്യാശ യോടെ നാളെകളെ അനുഗ്രെഹ മാക്കുവാൻ കഴിയുന്ന ദൈവതിനു മഹത്വം കൊടു ….നീ മാന പാത്ര മായ് തിരും….