ഭയം
- 2014-01-31
- By John Peter
- Posted in Articles
ഒരു മനുഷ്യന്റെ മുന്നോടുള്ള പ്രയാണത്തിൽ നിന്നും പിന്നിലേക്ക് വലിക്കുന്ന കടിഞ്ഞാണ്‍ അത്രേ ഭയം.ജീവിതത്തിൽ ഒരിക്കലെങ്കിലും ഭയം രുചിച്ച് അറിയാത്തവർ ആരെങ്കിലും ഉണ്ടാകും എന്ന് ഞാൻ ചിന്തിക്കുന്നില്ല . ശക്തൻ ആയാലും ജ്ഞാനി ആയാലും ഉള്ളിൽ ഭയം ജെനിക്കുന്നു എങ്കിൽ ആ വ്യക്തിക്ക് ക്രിയത്മകമായ് ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല. ഭയം ഉള്ളിൽ ജെനിക്കുന്നവൻ മുടൽ മഞ്ഞിനു ഉള്ളിൽ നിന്നും ലോകം നോക്കി കാണുന്നവനെ പോലെ ഒരു കാര്യത്തിലുംഅവനു വ്യക്തത ലഭിക്കുന്നില്ല മാത്രമല്ല അവ്യക്തതകളിൽ കുടുങ്ങി അവൻറെ താളം തെറ്റുന്നു .തകരുന്നു ഭയം വിട്ടു മാരുബോഴോ ഇവൻ ജ്വലിക്കുന്നു പുതിയൊരു കുതിപ്പ് ഇവനിൽ വെളിപ്പെടുന്നു .
രാജാക്കന്മാരുടെ പുസ്തകത്തിൽ ഏലിയാ എന്ന ധീരനായ ഒരു പ്രവാചകനെ നമുക്കു കാണുവാൻ സാധിക്കുന്നു ദൈവത്തെ മറന്ന ആഹാബ് രാജാവിന്റെയും ഇസബെൽ രാജ്ജിയു ടെയും മുന്നിൽ പ്രതികരിക്കുവാൻ ധൈര്യം കാണിച്ച വ്യക്തി പ്രാർഥനയിലുടെ മഞ്ഞും മഴയും നിലപ്പിചു .പ്രാർഥ നയിലുടെ ആകാശത്തിൻ കിളിവാതിൽ തുറന്നു മഞ്ഞും മഴയും മടക്കി വരുത്തിയ പ്രാർഥനാവീരൻ .സ്വർഗത്തിൽ നിന്നും തീ ഇറക്കി ശത്രുവിനെ ദ ഹിപ്പിചവൻ സാരഫതിലെ വിധവയുടെ മകനെ മരണത്തിൽ നിന്നും ര്ക്ഷിച്ചവൻ ഇങ്ങനെ അഭിമാനിക്കുവാൻ ഏറെ വകയുള്ള പ്രവാചകൻ
ഒരിക്കൽ കർമ്മേൽ പർവ്വത്തിൽ അനുഗ്രഹിതമായ സുസ്രുഷ് നടത്തി അഭിമാനത്തോടു നിൽക്കു്പോൾ ഒരു ദുതൻ വഴി ഇസബെൽ രാജ്ജിയുടെ സന്ദേശം പ്രവാചകൻറെ കാതിൽ എത്തി .”ബാലിന്റെയും അശേരായുടെയും പ്രവാചകന്മാരെ കൊന്നതു പോലെ നാളെ ഈ നേരത്തു ഞാൻ നിൻറെ ജിവൻ എടുക്കും ” ഇസബെൽ വാക്കുകൾ ഏലിയവിൽ മരണ ഭയം ജനിപ്പിച്ചു തിരുവചനം പറയുന്നു അവൻഭയപ്പെട്ടു എഴുന്നേറ്റു ജിവര്ക്ഷക്കായ് പുറപെട്ടു .എത്ര ത്തോളം ആ ഭയം പ്രവാചകനെ തളർത്തി എന്ന്നമുക്കു മനസ്സിലാക്കുവാൻ കഴിയുന്നത്ചുരചെടിയുടെ തണലിൽ നിലവിളിച്ചു ഉറങ്ങുന്ന എലിയാവിനെ കാണുമ്പോൾ അത്രേ
ധീരനായ് അനുഗ്രെഹിതനായ് ദൈവ കരങ്ങളിൽ ജ്വലിച്ചു നിന്നവൻ, ഭയം ഉള്ളിൽ വീണപ്പോൾ കര്മ്മേലിന്റെ ഉയരങ്ങളിൽ നിന്നും ചുരചെടിയുടെ തണലിൽ പ്രവാചകൻ എത്തി ..ഭയം വിതച്ച നാശം ..തകർച്ച് …എന്നാൽ ദൈവം എലിയാവിനെ തട്ടിയുണർത്തി ഭയത്തിൽ നിന്നും വിടുവിച്ചപ്പോൾ അവൻ പുതിയൊരു കുതിപ്പായ് …പുതിയൊരു… താതരമായ് ……നമുക്കു നമ്മെതടയുന്ന ഭയത്തെ അകറ്റി പുതിയൊരു കുതിപ്പിനായ് ഉയരാം മുന്നേറാം …..
bro.jp