മുൻവിധി
- 2014-08-08
- By John Peter
- Posted in Thoughts
കാര്യം തിരിച്ചറിയാതെ കാരണത്തെ മാത്രം കണ്ടെത്തി നാശം വിതയ്ക്കുന്ന മനോഭാവത്തെ, പ്രവർത്തിയെ മുൻവിധി എന്നു ചുരുക്കിപറയാം. അഥവാ കാണുന്ന സാഹചര്യങ്ങളുടെ പശ്ചാതലത്തിൽ മാത്രം നിന്നുകൊണ്ട് എടുക്കുന്ന ഏതു തീരുമാനങ്ങളെയും ഉപദേശങ്ങളെയും നമുക്കു മുൻവിധി എന്നു പറയാം .ഈ രീതിയിൽ ഉള്ള ഉപദേശങ്ങളിൽ 99 % വും അവസാനിക്കുന്നത് നാശത്തിൽ ആയിരിക്കും .ഈ സത്യം മുന്നിൽ ഉള്ളപ്പോഴും, മനുഷ മനസ്സു എന്നും മുൻവിധിക കളുടെ മുന്നിൽ മുട്ടുമടക്കുന്നു . മുന്നിൽ വരുന്ന അനുഗ്രഹത്തെ നന്മയെ ഈക്കൂട്ടർ തട്ടി കളയുന്നു .
സമാനമായ ഒരു സംഭവം 2 ശമുവേൽ 10-ൽ (2shamuvel 10;1)നാം കാണുന്നു . അമോന്യാ രാജാവായ നാഹാശ് ദവീധ രാജവുമായ് നല്ല സുഹ്രദ് ബന്ധം ഉള്ള വ്യക്തി ആയിരുന്നു. മാത്രമല്ല ദവീധിനെ ഏറെ സഹായിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹം മരിച്ച വാർത്ത അറിഞ്ഞ, ദവീധ രാജാവ് തൻറെ അനുശോചനം അറിയിക്കുവാനും , അദ്ദേഹത്തിൻറെ മകനുമായ് നല്ല സുഹ്രദ് ബന്ധം ഉണ്ടാക്കുവാനുമായ് തൻറെ അനുയായികളെ മൊവാബിയ രാജ്യത്തേക്ക് അയച്ചു. എന്നാൽ രാജാവ് മരിച്ച സാഹചര്യത്തിൽ മോവാബ്യ രാജധാനിയിൽ വന്ന ഇസ്രായേലിന്റെ അനുചരന്മാരെ, അമോനിയ രാജ്യത്തെ പ്രഭുക്കന്മാർ സംശയത്തോട കണ്ടു . മാത്രമല്ല ആഗമനൊദെഷം എന്തു എന്ന റിയാതെ, മുൻവിധി യോടു കുടിയ ഒരു ഉപദേശം അമോന്യ രാജാവിൻറെ മകനായ ഹാനുവിനു കൊടുത്തു .
അമോര്യരജാവിന്റെ മരണം സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ, ദാവീദ് തൻറെ പ്രതിനിധി കളെ അയച്ചത് നിന്നെ ആശ്വസിപ്പി ക്കുവാൻ മാത്രമാകുന്നു എന്ന് നീ ചിന്തിക്കരുതെ ….അവർ പട്ടണത്തെ ഒറ്റു നോക്കുവാനും നശിപ്പിക്കുവാനും വന്നവർ അത്ര.
ഇത് അമോന്യ രാജാവിന്റെ മകനിൽ കൊപംജ്വലിച്ചു . സാഹചര്യവും ഉപദേശവും ഒത്തു ഇണങ്ങിയ തിനാൽ ..കാര്യം എന്ത് എന്ന് ചിന്തിക്കുവാനോ അതിനുള്ളിൽ പതിയിരിക്കുന്ന അപകടം കാന്നുവാനോ ഹാനുവിനു കഴിഞ്ഞില്ല . തൻറെ അരികിൽ വന്ന യിസ്രായേലിന്റെ പ്രതിനിധികളെ പരിഹസിച്ചു അവൻ മടക്കി അയച്ചു .
ഈ സം ഭവം ദാവിധിനു ഏറെ നാണക്കേടു ഉണ്ടാക്കി . ദാവിദ് പടയോ രിക്കി അമോന്യർക്കു ഏതിരെ തിരിഞ്ഞു . അമോന്യർ ചുറ്റുമുള്ള രാജ്യങ്ങളെ കൂട്ടു പിടിച്ചു എങ്കിലും ദവിധ് രാജാവിനെ ജയിക്കുവാൻ അവർക്കു കഴിഞ്ഞില്ല . മാത്രമല്ല അമോന്യ രാജ്യത്തിൻറെ പൂർ ണ നാശത്തിനു അതു കാരണ മായ് തീർന്നു .
മുൻവിധി യോടു കുടെ യുള്ള ഉപദേശം കേട്ടു പ്രവർത്തിച്ച അമോന്യരാജവിനു , നല്ലൊരു സൌഹ്രദം നഷ്ടമായ് ………….രാജ്യം അടിമത്വത്തിലേക്കു പോകുവാനും ഇടയായ് . മുൻവിധി യോടു കുടിയ ഉപദേശങ്ങളെ നമുക്കു തിരിച്ചറിയാം ……നല്ല സൌഹ്ർദങ്ങൾ നഷ്ടപ്പെടാതെ സുക്ഷിക്കാം ……വരാമായിരിക്കുന്ന നാശത്തിൽ നിന്നും നമുക്ക് മോചനം നേടാം