വാക്കുകളെ തിരിച്ചറിയുക
- 2014-11-14
- By John Peter
- Posted in Articles
തിരുവചനം നമ്മെ പഠിപ്പിക്കുന്ന പ്രാധാന്യമേറിയ ആശയങ്ങളിൽ ഒന്നാകുന്നു നാവിൻറെ ചലനം അഥവ സംഭാഷണങ്ങളുടെ പ്രാധാന്യം. ഒരു വ്യക്തിയുടെ സംഭാഷണങ്ങൾ അവനെയും അവൻറെ വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു. നാവിൻറെ നിളമോ അഴകോ അല്ല ഇതിനു കാരണമായ് ഭവിക്കുന്നത് നാവിലുടെ പുറത്തു വരുന്ന വാക്കുകൾ അത്രേ. വാക്കുകൾ പരിജ്ഞാനത്തിൻടെയും ജ്ഞാനത്തിൻറെയും നിറവിൽ ഉയരുമ്പോൾ അത് ലാവണ്യം ഉള്ളത് ആകുന്നു. അധികാരം ഉള്ളതായ് തിരുന്നു. അവൻ സമുഹത്തിൽ വ്യക്തി മുദ്രയുള്ളവൻ ആയി മാറുന്നു. ഒരു വ്രക്ഷം ആതിൻറെതായ സമർദ്ധിയിൽ വളരണം എങ്കിൽ അതിൻറെ വേരുകൾ പുഷ്ടി ഉള്ളത് ആയിരിക്കണം അത് ആഴത്തിൽ ഇറങ്ങുന്നത് ആയിരിക്കണം. വ്രക്ഷത്തിനു ആവശ്യമായ ജലവും വളവും, നല്കുവാൻ വേരുകൾക്ക് മാത്രമേ കഴിയുകയുള്ളൂ. വേരുകൾ പുഷ്ടി ഇല്ലാത്തത് എങ്കിൽ അത് വ്രക്ഷത്തിന്റെ വളർച്ചയെ ബാധിക്കുന്നു. ഇതു വേരുകളും വ്രക്ഷവും ആയുള്ള ബന്ധത്തെ വ്യക്തമാക്കുന്നു.
തിരുവചനം പറയുന്നു നാവു ചാലിക്കുന്നത് ഹ്രദയത്തിന്റെ നിറവിൽ നിന്ന് അത്രേ. വ്രക്ഷവും വേരും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നത് പോലെ, നാവും ഹ്രദയവും ആയി ബന്ധപെട്ടു കിടക്കുന്നു. ഹ്രദയത്തിൽ നിറഞ്ഞിരിക്കുന്നത് അതത്രേ അധരങ്ങളിൽ വെളിപെടുന്നത്. അത് അത്രേ അവൻറെ വ്യക്തിത്വം. ഹ്രദയം ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും ഉറവയായ ദൈവത്തിൽ നിറഞ്ഞു കവിയുന്നില്ല എങ്കിൽ അത് ദുഷ് ചിന്തകളാൽ നിറയുന്നു എങ്കിൽ ആ വ്യക്തിയുടെ വാക്കുകൾ അധികാരം ഇല്ലാത്ത ,ആകർഷണം ഇല്ലാത്ത ലാവണ്യം ഇല്ലാത്ത കപട ഭക്തിയുടെ വാക്കുകൾ മാത്ര മായിതിരുന്നു. അവൻ ദൈവ സന്നിദിയിൽ നിന്നും സമുഹത്തിൽ നിന്നും പുറം തള്ളപെടുന്നു. എന്നാൽ ഒരുവൻറെ ഹ്രദയം ദൈവഭക്തിയിൽ നിറയുന്നു എങ്കിൽ അവൻറെ വാക്കുകൾക്ക് ലാവണ്യം ഏറുന്നു അത് അധികാരം ഉള്ളതായ് തീരുന്നു ആ വ്യക്തിയോ വ്യക്തിത്വമുള്ളവനായ് വ്യക്തി മുദ്ര പതിപ്പിക്കുന്നു. തിരുവചനം പറയുന്നു ശുഭ വചനത്താൽ ഒരുവൻറെ ഹ്രദയം നിറയുമ്പോൾ അവൻറെ നാവ് സമർഥനായ എഴുത്തു കാരൻറെ കൊലായ് തിരുന്നു രാജാവിനു വേണ്ടിയുള്ള കൃതിയായ് അത് മാറുന്നു ആ വ്യക്തി മാനിക്കപെടുന്നു
നമുക്ക് നമ്മുടെ വാക്കുകളെ തിരിച്ചറിയാം നമ്മെ തിരിച്ചറിയാം വ്യക്തിത്വമുള്ളവർ ആയി വ്യക്തി മുദ്ര പതിപിക്കാം മാനിക്കാപെടുന്നവരായ് തീരാം (psalms ;45;1-3 )Mathew 15;11,17,18)