ദൈവം നമ്മുടെ അദ്ധ്യാപകൻ ആയാൽ
- 2014-11-14
- By John Peter
- Posted in Articles
ഒരു വ്യക്തിയെ സംബന്ധിച്ചു അവനെ വാർത്തെടുക്കുന്ന അദധ്യാപകൻ അഥവാ ഒരു മസ്റ്റർ ഉണ്ടായിരിക്കും. ലോകം പറയും അനുഭവങ്ങൾ ആകുന്നു ഏറ്റവും നല്ല അദ്ധ്യാപകൻ. അനുഭവങ്ങൾ നമ്മുടെ അദ്ധ്യാപകർ ആകുമ്പോൾ രണ്ടു അപകടങ്ങൾ അതിൽ നമുക്ക് കാണുവാൻ കഴിയുന്നു. 1) അനുഭവങ്ങൾ മാത്രമാകുന്നു നമ്മുടെ ഉയര്ച്ചകൾക്കു കാരണമെങ്കിൽ ഞാൻ എന്ന ഭാവം നമ്മിൽ വളരുന്നു അത് അഹങ്കാരത്തിനും നമ്മുടെ നാശത്തിനും വഴിയൊരുക്കുന്നു 2) താഴ്ചകൾ മാത്രമാകുന്നു നമ്മുടെ അനുഭവം എങ്കിലോ അത് നിരാശയിലേക്കും ഒരു വേള മരണത്തിലും നമ്മെ തള്ളിവിടാം
ഒരു വന്റെ അദ്ധ്യാപകൻ ദൈവം ആകുമ്പോൾ ഉയർച്ചകളിൽ അവൻ അഹങ്കരിക്കുന്നില്ല തൻറെ ഉയർച്ചക്ക് കാരണം തൻറെ കഴിവോ മിടുക്കോ അല്ല അത് ദൈവത്തിന്റെ ദയ എന്ന സത്യം അവനെ മുന്നോട്ടു നയിക്കുന്നു. താഴ്ചകളിൽ അവൻ നിരാശൻ ആകുന്നില്ല തന്നേ ഉയർത്തുവാൻ കഴിയുന്ന വനിലേക്ക് കണ്ണുകൾ ഉയർത്തുന്നു ഉറപ്പുള്ള പാറയിൽ അവൻറെ കാലുകൾ ഉറയ്ക്കുന്നു പ്രെത്യശയോടെ ഉറച്ച ഹ്രദയ വുമായ് അവൻ മുന്നേറുന്നു. കഴുകനെ പ്പോലെ തൻറെ യൗവനം അവൻ പുതുക്കുന്നു
കാരാഗ്രഹത്തിൽ കിടക്കുമ്പോഴും തകർന്നു പോകാതെ തന്നേ ശക്തൻ ആക്കുന്ന ഒരു അദ്ധ്യാപകനെ പൗലോസ് തൻറെ ലെഖനത്തിൽ ഫിപിപ്യ നിവാസി ക്ളോട് പരിച്ചയപെടുത്തു. താഴ്ചയിൽ ഇരിക്കുവാനും സമർദ്ധിയിൽ ഇരിക്കുവാനും എനിക്ക് അറിയാമം. ത്യപ്തനായി ഇരിക്കുവാനും വിശന്നു ഇരിക്കുവാനും ബുദ്ധിമുട്ടിൽ ഈരിക്കുവാനും എല്ലാം ഞാൻ ശിലിച്ചിരിക്കുന്നു. ഇവിടെ എല്ലാം ഞാൻ ശക്തനായ് തിർന്നതു എൻറെ അനുഭവങ്ങൾ കൊണ്ടല്ല.എന്നെ ശക്തൻ ആക്കുന്ന ഒരു അദ്ധ്യാപകൻ എനിക്ക് ഉണ്ട്. അത് ക്രിസ്തു അത്രേ .ക്രിസ്തു ആകുന്ന അദ്ധ്യാപകൻ മുഖാന്തരം ഞാൻ സകലത്തിനും മതി ആയവൻ ആയി തീർന്നിരിക്കുന്നു
അനുഭങ്ങളെ അദ്ധ്യപകരാക്കി മുന്നെരുന്നവരാണോ നാം എങ്കിൽ നമ്മുടെ യാത്രകൾ തെറ്റാം. നാം തകർന്നു പോകാം .നാം ദൈവത്തിൽ ആശ്രയിച്ചു യേശുവിനെ നമ്മുടെ അദ്ധ്യാപകൻ ആക്കുന്നു എങ്കിൽ അവൻ നമ്മുടെ ശക്തി ആയിമാറും നാം സകലത്തിനും മതിയായവർ ആകും നാം ലോകത്തെ ജയിക്കും… (philippians 4;12-13)