Prathyasha Prayer Tower

Close Icon

കർത്തവ്യബോധം

ക്രിയാത്മക ചിന്തകള്‍

ഒരു മനുഷ്യനെ സംബന്ധിച്ചു പല ബോധ്യങ്ങൾ അവൻറെ ഉള്ളിൽ ഉണ്ടാകണം. തന്നെ കുറിച്ച് തൻറെ കുടുംബത്തെ കുറിച്ചു ചുറ്റു പാടുകളെ കുറിച്ച് ഇങ്ങനെ ഏറെ ബോധ്യങ്ങൾ …….
അത് അവനെ മുന്നോട്ടു നയിക്കുന്നു. എന്നാൽ തൻറെ കർത്തവ്യ ത്തെകുറിച്ച് ഉത്തമബോധ്യം ഒരുവനിൽ ഉണ്ടാകുന്നില്ലങ്കിൽ അവൻ ഒരു പാരാജ്യമായി തീരുന്നു …….
കർത്തവ്യബോധം ഇല്ലാത്തവൻ തന്നെ തിരിച്ചറിയുന്നില്ല .തൻറെ തൊഴിലിൽ അവൻ വിരസത നേരിടുന്നു. നിരാശ മനോഭാവം അവനെതള ര്ത്തുന്നു. രാവേറെ ജോലിയെടുതാലും ഒന്നും നേടുവാൻ കഴിയാതെ ഒരു വിലാപപാത്ര മായ്……
പരിഹാസ പാത്രമായ്അവൻ തീരുന്നു ………..
ഓട്ട സഞ്ചി യിലെ നിക്ഷെപമായ് അതു മാറുന്നു….

ബൈബിളിൽ കർത്തവ്യ ബോധം ഇല്ലാതെ പോയ യെഹൂനെ കുറിച്ച് പ്രവാചകനായ ഹഗ്ഗായ് രേകപ്പെടുതിയിരിക്കുന്ന്ത് നമുക്കുകാ ണ്‍ മാൻ കഴിയുന്നു. ധാര്യവേശ് രാജാവിൻ കാലത്ത് യെരുശലേം ദേവാലയം പണിയുവാൻ വന്നയഹൂദ ജെനം ദേവാലയം പണിയുന്ന
കാര്യം മറന്നു. തങ്ങളുടെ കാര്യങ്ങളിൽ മുഴുകി .അവരുടെ പ്രവർത്തികളിൽ വെളിപ്പെടുന്ന ചിലകാര്യങ്ങൾ പ്രവാചകൻ രേകപ്പെടുതുന്നു. അവർ വളരെ വിതച്ചു കൊണ്ടുവരുന്നത് അല്പം മാത്രം. ഭക്ഷിച്ചിട്ടും ത്രപ്ത്തി വരു ന്നില്ല. പാനം ചെയ്തിട്ടും ദാഹം തീരുന്നില്ല .വസ്ത്രംധരിച്ചിട്ടും കുളിർ മാറുന്നില്ല . പ്രവാചകൻ പറയുന്നു കർത്തവ്യം മറന്ന ഈ ജനം കൂലിക്കാരൻ ഓട്ട സഞ്ചി യിൽ ഇ ടുവാൻ കൂലി വാങ്ങുന്നതിന് തുല്യ മായുതീർന്നു………….(haggai 1;2-8)
നമുക്ക് കർത്തവ്യ ബോധം ഉള്ളവർ ആകാം ….അനുഗ്രഹീതരാകാം

Leave a Reply

Your email address will not be published. Required fields are marked *