തിന്മയെ പുണർന്നാൽക്രിയാത്മക ചിന്തകള്
- 2014-08-08
- By John Peter
- Posted in Thoughts
തിന്മയെ പുണർന്നാൽ അതിൻറെ ഭലം ഒരിക്കലും നന്മയാകുന്നില്ല. തിന്മ എന്ന സത്യം അറിഞ്ഞിട്ടും അതിനോട് പറ്റി നിൽക്കുന്നവൻ അതിനെ സ്നേഹിക്കുന്നു .ഈ കുട്ടർ ആ തെറ്റ് ചെയ്യുന്നില്ല എങ്കിൽ പോലും അതിനെ അംഗീകരിക്കുന്നവർ ആകയാൽ തെറ്റുകരായ് തീരുന്നു .ഇതു ഒരു വ്യക്തി ആയാലും സമൂഹമായലുംപ്രസ്ഥാനം ആയാലും അതിൻറെ അന്ത്യം നാശത്തിൽ അവസാനിക്കുന്നു….
യിസ്രായേലിൽ ഒരു കുലം നശിക്കുവാൻ ഇടയാ യ ഒരു സംഭവം ഈ അവസര ത്തിൽ ഓർക്കുകയാണ് ഉൾപ്രേദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ ബ്ദ്ലെഹേമിൽ നിന്നും ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു .ഒരിക്കൽ തൻറെ ഭാര്യവിട്ടിൽ നിന്നും ഭാര്യയോടു ഒരുമിച്ചു ബ്ദ്ലെഹെമിലേക്ക് മടങ്ങി പോകുമ്പോൾ, യിസ്രായേല്യർ അതിവസിക്കുന്ന ഗിബയയിൽ രാപാര്ക്കുവാൻ ഇടയായ് .അന്നു രാത്രിയൽ പട്ടണത്തിലെ ചെറുപ്പക്കാർ ആ ഭവനത്തിൽ വന്നു ആ പുരുഷനെ പുറത്തു വിടുക ഞങ്ങൾ അവനോടു കുടെ ഭോഗിക്കട്ടെ എന്നു പറഞ്ഞു. വിട്ടുടമസ്തൻ എത്ര നിർബന്ധിച്ചിട്ടും അവർ പിന്മാറി യില്ല .അതുകൊണ്ട് ലേവ്യൻ തൻറെ ഭാര്യയെ അവർക്കു നൽകി .രാത്രി മുഴുവനും ബെലാല്ക്കാരം ചെയ്യപ്പെട്ട ആ സ്ത്രി മരിച്ചു .ലേവ്യൻ മരിച്ച സ്ത്രിയെ പന്ത്രണ്ടു കഷ്ണങ്ങൾ ആക്കി പന്ത്രണ്ടു ഗോത്രങ്ങളിലും കൊടുത്തയച്ചു .
യിസ്രായേലിൽ നടന്ന ഈതിന്മ് യിസ്രായേലിനെ ഞെട്ടിച്ചു. ഏകദേശം നാലു ലക്ഷം പേർ ഒന്നിച്ചു കുടി. അന്നു ഗിബയിൽ താമസിച്ചിരുന്നത് ബെന്യാമിൻ ഗോത്രക്കാർ ആയിരുന്നു .തെറ്റു ചെയ്തവരെ വിട്ടു തരിക അവരെ കൊന്നു ഈ ദുഷ് പ്രവർത്തി നിക്കികളയട്ടെ എന്നു യിസ്രായേൽ മുഴുവനും ബെന്യാമിൻ ഗോത്രക്കരോടു ആവശ്യപ്പെട്ടു. എന്നാൽ അവർ അത് കേട്ടില്ല. ദുഷ് പ്രെവർതിക്കരൊട് ചേർന്നു നിന്നു .യിസ്രായേലിന് എട്തിരെ യുധ്ദം ചെയ്തു .തിരുവചനം പറയുന്നു ഇതു ബെന്യാമിൻ ഗോത്രത്തിന്റെ നാശത്തിനു കാരണ
മായ തിർന്നു
തിന്മയോടു ചേർന്ന് നിന്നാൽ അതിൻറെ ഭലം നാശം എന്ന സത്യം തിരിച്ചറിഞ്ഞു ….നന്മയോടു ചേർന്ന് നടക്കാം നല്ല ത് പ്രാപിക്കാം