വിധിക്കരുത് creative thouhgts
- 2014-01-22
- By John Peter
- Posted in Thoughts
വിധിക്കുക, പ്രതികരിക്കുക എന്നി രണ്ടു വാക്കുകളും കുടികുഴഞ്ഞു കിടക്കുന്ന ഒരു ലോകത്തിൽ ആകുന്നു നാം. അതുകൊണ്ട് ആകാം ഒരുവേള പ്രതികരിക്കുന്നവർ ഒറ്റപ്പെടുന്നത്.പ്രതികരണ ശേഷി നഷ്ടപ്പെട്ട തലമുറ വളരുന്നത്. സമൂഹം മൂല്യചുതിയിൽ പെടുന്നത് .വിധിക്കുക എന്നാൽ ഒരുവന്റെമേൽ കുറ്റം ആരോപിച്ചു താൻ ഉത്തമൻ എന്ന് ചിന്തിക്കുകയും ഒരുരിതിയിൽ അല്ലയെങ്കിൽ മറ്റൊരു വിധത്തിൽ അതേ തെറ്റ് ആവർത്തിക്കുന്നതിനു നമുക്ക് വിധിക്കുക എന്നുപറയാം. പ്രതികരിക്കുക എന്നതോ ഒരുവനിലെ തെറ്റു ചുണ്ടി കാണിച്ചു നേർവഴിക്കു നയിക്കുക എന്ന് അർത്ഥം. പ്രതികരണ ത്തിൻ മഹത്വം തിരിച്ചറിയുന്നവൻ തെറ്റു തിരുത്തി പുറത്തുവരുന്നു. അനുഗ്രെഹീതൻ ആകുന്നു. കുറ്റം വിധിക്കുന്നവൻ തനിക്കു തന്നെ ശാപം വിതയ്ക്കുന്നു
രണ്ടു കാര്യവും ഒരുപോലെ മനസിലാക്കുവാൻ കഴിയുന്ന ഒരുസംഭവം ബൈബി ളിൽ നമുക്കു കാണുവാൻ സാധിക്കുന്നു പ്രവാചകനായ നാഥാൻ ധാവീദ് രാജാവിനെ കാണുവാൻ ഒരിക്കൽ രാജധാനിയിൽ വന്നു .പ്രവാചകൻ ഒരു കഥ രാജാവിനെ ചോല്ലികെല്പിച്ചു ,ഒരു സ്ഥലത്ത് ഒരുധനികനും ദരി ദ്രനും ഉണ്ടായിരുന്നു ധനികനു ഏറെ ആടും ദരിദ്രനു ഒരു അടും .ഒരിക്കൽ സമ്പന്നന്റെ വിട്ടിൽ വിരുന്നുകാർ വന്നപ്പോൾ ദരിദ്രനായ മനുഷ്യൻറെ ആടിനെ പിടിച്ചു അവൻ വിരുന്നു കാരനെ സൽകരിചു ഇത് ശെരിയാണോ?
രാജാവിൻറെ കോപം വർദ്ധിച്ചു രാജാവ് പറഞ്ഞു അവൻ മരണ യോഗ്യൻ. എടുത്തതിന്റെ നാലുഎരട്ടി മടക്കി നൽകണം .ഇതു കേട്ട ഉടൻ പ്രവാചകൻ പറഞ്ഞു ആ മനുഷ്യൻ നീ തന്നെ .നിനക്ക്എല്ലാ നന്മയും ദൈവം തന്നിട്ടും നീ ഉരിയാവിന്റെ ഭാര്യയെ എടുത്തു,ചതിവിൽ അവനെ കൊല്ലുകയും ചെയ്തു. ഇതു കേട്ടരാജാവ് ദൈവസ്ന്നിധിയിൽ മുട്ടുമടക്കി തൻറെ തെറ്റുകൾ ഏറ്റു പറഞ്ഞു .പ്രവാചകൻ പറഞ്ഞു ദൈവം നിന്നോടു ക്ഷമിച്ചിരിക്കുന്നു.
രാജവായതുകൊണ്ട് താൻ ചെയ്യുന്നതും പറയുന്നതും ശേരിയെന്നു ചിന്തിച്ച ദാവിധിനു തൻറെ വാക്കുകൾ കുറ്റം വിധിച്ച. പ്രേവാചാൻ പ്രെതികരിചപൊൽ തെറ്റു തിരുത്തി പുറത്തു വരുവാൻ കഴിഞ്ഞു. വിധിക്കുന്നവൻ വിധിക്ക പ്പെടുന്നതും, പ്രതികരണം മൂലം ഒരുരാജവിറെ മടങ്ങിവരവും നാം കണ്ടു. വിധിയും പ്രതികരണവും തിരിച്ചറിഞ്ഞു നമുക്കു മാനാ പാത്രങ്ങൾ ആകാം
bro.jp shj