ശാപം
- 2014-01-25
- By John Peter
- Posted in Articles
ഒരു രാജ്യമോ ,സമുഹമോ , മനുഷ്യനോ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നത്രേ ശാപം .എന്താകുന്നു ശാപം എന്നു ചിന്തിച്ചാൽ ഒറ്റവാക്കിൽ മറുപടി പറയാൻ കഴിയില്ല .എങ്കിലും നമുക്കു ഇതിനെ ഇപ്രകാരം നോക്കികാണാം ഒരു വ്യക്തിയുടെ സമുഹത്തിന്റെ വിശാലതയെ തടഞ്ഞു ഞെരുക്കത്തിൽ ആക്കുവാൻ തക്കവി ധത്തിൽ കടന്നുവരുന്ന വാക്കുകളെ പ്രെവർത്തിയെ ശാപം എന്നു പറയാ
ശാപം രണ്ടു രീതിയിൽ വെളിപ്പെടാം ..
1 )ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യേണ്ട രീതിയിൽ ചെയ്യുവാൻ മറക്കുബൊൽ……
2 )പ്രവർത്തിക്കുവാനുള്ള എല്ലാ വഴികളും നമ്മുടെ മുന്നിൽ ഉണ്ടായിട്ടും അതു വിനിയോഗിക്കാതെ വരുമ്പോൾ.
പഴയനിയമത്തിൽ നോഹയുടെ ജീവിതവുമായ് ബന്ധപ്പെട്ട ഒരുസംഭവം നമുക്കു കാണുവാൻ കഴിയുന്നു. നോഹ വൈൻ കുടിച്ചു കിടന്നു ഉറങ്ങുന്ന അവസരത്തിൽ നോഹയുടെ വസ്‌ത്രം നീങ്ങി നഗ്നത കാണുവാൻ ഇടയായ് .ഇതു കാണുവാൻ ഇടയായ് ഇളയ മകൻ ഹാം മറ്റു രണ്ടു സഹോദരൻ മാരോട വിവരം അറിയിച്ചു .അവർ രണ്ടു പേരും തിരിഞ്ഞു നടന്നു അപ്പൻറെ നഗ്നത മറച്ചു. തിരുവചനം പറയുന്നു അവർ തിരിഞ്ഞുനടന്നതു കൊണ്ട് അപ്പൻറെ നഗ്നത കണ്ടില്ല
ഉറക്കം ഉണർന്ന നോഹ ഇളയ മകനായ ഹാം ചെയ്തതു അറിഞ്ഞു ഹാമിനെ ശപിച്ചു .കാനാൻ (ഹാമിൻറെ തലമുറ ) ശപിക്കപ്പെട്ടവൻ .അവൻ സഹോദരൻ മാർക്ക് അധ മദാസൻ ആയിതീരും .മറ്റു രണ്ടു മക്കളായ് ശേമിനെയും യാഫെത്തിനെയും നോഹ സമിർദധമായ് അനുഗ്രഹിക്കുകയും ചെയ്തു
ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചു ഹാം (കാനാൻ ടെ പിതാവ് )ചെയ്തതിൽ എന്താകുന്നു തെറ്റ് എന്നു ചിന്തിക്കാംതാൻചെയ്യേണ്ട കാര്യം വേണ്ട രീതിയിൽ ചെയ്യുവാൻ ഹാംമിന്കഴിയാതെ പോയപ്പോൾ, എല്ലാ സൗ കാര്യവും തൻറെ മുന്നിൽ ഉണ്ടായിട്ടും അതുകാണ്‌വാൻ കഴിയാതെവന്നപ്പോൾഅനുഗ്രഹത്തിന് പകരം അപ്പനിൽ നിന്നുംഹാം ശാപം അവകാശമാക്കി ..
എന്നാൽ ചെയ്യേണ്ടതു വേണ്ടരിതിയിൽ ചെയ്യേണ്ട സമയത്തു ചയ്ത മറ്റു രണ്ടു സഹോദരൻ മാരെ അപ്പൻ അനുഗ്രെഹിക്കുകയുംചെയ്തു .പുതിയ നിയമത്തിൽ യാക്കോബും (4;17 )പറയുന്നു നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും ചെയ്യാത്തവനു അതു പാപമാകുന്നു
നമുക്കു ലഭിക്കുന്ന അവസരങ്ങൾ വേണ്ട രീതിയിൽ വേണ്ട സമയത്തു ചെയ്തു അനുഗ്രെഹ പാത്രങ്ങളായ് തീരാം ……..അനുഗ്രെഹീത മായ തലമുറകളെ വാർത്തെടുക്കാം …
bro.jp shj