ദൈവഭയമുള്ളവൻ creative thouhgts
- 2014-01-19
- By John Peter
- Posted in Thoughts
ദൈവഭയമുള്ളവൻ തിന്മയെവെറുക്കുന്ന, ദുഷ്ടനിൽനിന്നുംഓടിഅകലുന്നു.വക്രതസംസാരിക്കുന്നില്ല,അഹങ്കരിക്കുന്നില്ല,പിറുപിറുക്കുന്നില, ജ്ഞാനത്തിന്റെ ആരംഭാമായ് മാറുന്നു. ജീവിതത്തിൽ വിജയംവരിക്കുന്നു.
എന്നാൽ ചിലർ ദൈവ ഭയമുള്ളവർ എന്നുഅവകാശപ്പെടുകയും തിന്മയോടു ചേർന്നു നടക്കുകയുംചെയ്യുന്നു. ഇവരോ അനുഗ്രത്തിനുപകരം ശാപം വിലകൊടുത്തു വാങ്ങുന്നു. ഇവരെ രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നവർ എന്നു വിളിക്കാം. ഇവർ ഇരു മാനസർ ആകയാൽകടൽ തിരയ്ക്കു സമാനർ ആകുന്നു. ദൈവ സന്നിധിയിൽ നിന്നും ഒന്നും പ്രാപിക്കുന്നില്ല .അകന്നു പോകുവാനും ഇടയാകുന്നു.
ബൈബിൽ ഇപ്രകാരമുള്ള ഒരുകുടുംബത്തെ നമുക്കു പരിചയ പ്പെടുത്തുന്നു. അനനയാസസഫിറ ദബതികൾ. ആ കാലത്ത് ആത്മീയ ഉണർവിനു ചെവി കൊടുത്തു ദൈവ സന്നിധിയിൽ ഇവർ വന്നു. ദൈവത്തെ അറിയുന്നതിൽ രണ്ടു പേരും ഒരു പോലെ ആയുരുന്നു.എന്നാൽ നിലം വിറ്റ പണം മറച്ചു വെയ്ക്കുന്നതിലും കള്ളം പറയുന്നതിലും രണ്ടു പേരും ഒന്നായിരുന്നു. ദൈവത്തെ അറിയുകയും ദുഷ്ട നോട് ചർന്നു നടക്കുകയും ചെയ്യുന്നവർ. ഇവർ മരണം വിലകൊടുത്തു വാങ്ങി. നിത്യ നാശം അവകാശമാക്കി .
നമുക്കു ദൈവ ഭയമുള്ളവർ ആയ് ദൈവ പാതയിൽ നടക്കാം…… ഹാനോക്കിനെ പ്പോലെ അവനെ അറിഞ്ഞു അവനോട കുടെ നടന്നു…. അവനിൽ വളർന്നു …. അവനിൽ വസിക്കാം … നിത്യ കുടാരത്തിൻ അവകാശികളാകാം….