Prathyasha Prayer Tower

Close Icon

വിവേചനം

                    എന്തു പറയ ണം, ആരോടു പറയണം, എങ്ങനെ പറയണം എന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം .അതു മനസ്സിലാക്കുവാൻ നമുക്കു കഴിയുന്നില്ല എങ്കിൽ നാം പരാചിതരകും…..അരമനകൾക്കുള്ളിൽ വെളിപെടുത്തിയാലും, ഒരുവേള നാം ചിന്തിക്കുന്നതിനെകാൾ വേഗതയിൽ അതു കുടിലിൽ  വരെ എത്താം. നാം അറിയാത്ത  പലരും നമുക്കെതിരെ ഉയരാം.  നമ്മുടെ യാത്രകൾ മുടങ്ങാം. പരിഹാസ പാത്രമായ്നമ്മൾ തീരാം..

          വിവേചനവും തിരിച്ചറിവും രണ്ടാകുന്നു എന്ന സത്യം നാം ഓർക്കണം ഒരുകാര്യം അറിയുന്നതിനെ തിരിച്ചറിയുക എന്ന് വിളിക്കാം എങ്കിൽ തിരിച്ചരിയുന്നതിനെ വേണ്ട രീതിയിൽ പ്രവർത്തി പദത്തിൽ കൊണ്ടു വരുവാനുള്ള കഴിവിനെ വിവേചനം എന്നു വിളിക്കാം ഈ ആയുധതിൻ മഹത്വം തിരിച്ചറിയുവാൻ കഴിയാത്തവൻ എല്ലാവരോടും എല്ലാം പറയുന്നു അതു ശത്രുവിൻറെ കൈയിലെ അയുധമായ് തിരുന്നു. ഇവനോ പരിഹാസ പാത്രമായ് വഴിയിൽ തകരുന്നു. രാജക്കാൻ മാരുടെ പുസ്തകത്തിൽ തിരുവചനം ഇപ്രകാരമുള്ള ഒരുവ്യക്തിയെ നമുക്കു പരിചയപ്പെടുത്തുന്നു.

                      യിസ്രായേലിൽ വടക്കെരജ്യതിന്റെ രാജാവായി നെബാത്തിന്റെ മകനായ യോരോബെയാം രാജവായി. തൻറെ രാജ്യം നഷ്ടപ്പെട്ടു പോകും എന്ന ഭയം കാരണം യോരോബെയാം രണ്ടു കാള കുട്ടിയെ ഉണ്ടാക്കി ഒന്നിനെ ദാനിലും മറ്റേതിനെ ബെദെലിലും പ്രതിഷ്ടിച്ചു വിഗ്രഹ ആരാധന തുടങ്ങി.വിഗ്രഹ ആരാധന തെറ്റാകുന്നു എന്ന് അറിഞ്ഞിട്ടും അതിനെ പിന്തുടരുന്ന യൊരൊബെയമിനെ അറിയിക്കുവാൻ ഒരു ദൈവ പുരുഷനെ ദൈവം രാജാവിന്റെ അടുക്കൽ അയച്ചു .ദൈവ കൽപ്പന വളരെ ഭംഗി യായി തന്നെ ദൈവപുരുഷൻ നിർവ്വഹിച്ചു .തന്നോടു എതിർത്തു നിന്ന ദൈവപുരുഷനെ പിടിക്കുവാൻ രാജാവ്‌ കൈ നീട്ടിയപ്പൊൽ രാജാവിന്റെ കൈ കുരുകിപ്പോയ്. ദൈവപുരുഷൻ രാജാവിനു വേണ്ടിപ്രാര്തിച്ച്പ്പോൾ അദ്ധേഹത്തിന്റെ കരം പഴയതു പോലെ ആയി.ഇതിൽ സന്തുഷ്ടനായ രാജാവ് ദൈവ പുരുഷനെ ഭക്ഷണം കഴിക്കുവാൻ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അപ്പോൾ ദൈവപുരുഷൻ പറഞ്ഞു നിൻറെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടു കുടെ വരുകയില്ല .ഈ സ്ഥലത്തു വെച്ചു അപ്പം ഭക്ഷിക്കരുത്. വെള്ളം കുടിക്കരുത് പോയ വഴിയെ മടങ്ങി വരുകയും അരുത് എന്ന് യെഹോവ അരുളപ്പടായ് എന്നോടു കൽപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ദൈവ പുരുഷൻ മറ്റൊരുവഴിയെ മടങ്ങിപ്പോയി

          തിരുവചനം പറയുന്നു രാജകൊട്ടാരത്തിൽ നടന്ന കാര്യം ആ രാജ്യത്തുള്ള വ്രദ്ധനായ് പ്രവാചകന്റെ ഭവനത്തിൽ ചര്ച്ചയായ് കൊട്ടാരത്തിൽ ദൈവപുരുഷൻ പറഞ്ഞതും അവർ സംസാരിച്ചു .ഈ സംസാരം ശ്രദ്ധിച്ച വ്രദ്ധൻ തൻറെ കാളവണ്ടിയിൽ ദൈവപുരുഷൻ പോയവഴിയെ പിന്തുടർന്നുഅദേഹത്തെ കണ്ടുമുട്ടി .തൻറെ ഭവനത്തിൽ പാനംചെയ്യുവനും ഭക്ഷിക്കുവാനും ക്ഷണിച്ചു. നിഷ്കളങ്കനായ ആ ദൈവപുരുഷൻ രാജകൊട്ടാരത്തിൽ പറഞ്ഞ മറുപടി ആവർത്തിച്ചു .ഒന്നും അറിയാത്ത ഭാവത്തിൽ വ്രദ്ധൻ മറുപടി പറഞ്ഞു ഞാനും ഒരുപ്രെവാചകൻ ആകുന്നു നിഷ്കളങ്കനായ ആ ദൈവപുരുഷൻതാനും ഒരുപ്രെവചകൻ എന്നു പറഞ്ഞപ്പോൾ അതു വിശ്വസിച്ചു.തിരുവചനം പറയുന്നു അവൻ ഭോഷ്ക് അത്രേ പറഞ്ഞത് രാജകൊട്ടാരത്തിൽ നടന്നതു അറിഞ്ഞതായും അവൻ വെളിപ്പെടുത്തിയതുമില്ല

ഭവനത്തിൽ കടന്നു ഭക്ഷിച്ചു പാനം ചെയ്തു . ഭക്ഷിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ദൈവത്മാവ് വ്രധനിലു ടെ ഇടപെട്ടു ദൈവകല്പന ലെങ്കിച്ചതിനാൽ നിൻറെ ശവം പിതാക്കൻ മാരുടെ കല്ലറയിൽ വരുകയില്ല …..പിന്നെ നമുക്കു കാണുവാൻ കഴിയുന്നത്‌ സിംഹം കടിച്ചു കിറികൊന്നു വഴിയിൽ കിടക്കുന്ന ദൈവപുരുഷനെ അത്രേ…മാന പത്രമായ് മരിക്കെണ്ടവൻ പറയേണ്ടതു പറയാൻ പാടില്ലാതിടതു പറഞ്ഞപ്പോൾ എത്താൻ പാടില്ലാത്തിടത് അതു എത്തി. അവനോ പരിഹാസ പത്രമായ്‌ തിർന്നു ..നമുക്കും നമ്മെ തിരിച്ചറിയാം …..നമ്മുടെ അരികിൽ കടന്നു വരുന്ന വരെ തിരിച്ചറിഞ്ഞു സംസാരിക്കാം മനപത്രങ്ങൾ ആകാം

bro.jp shj

Leave a Reply

Your email address will not be published. Required fields are marked *